Sunday, March 31, 2013

PANATHINU MEETHE

പണത്തിനു മീതെ

 
"പണത്തിനു മീതെ പരുന്തും പറക്കില്ല"എന്ന വിഖ്യാതമായ പഴഞ്ചൊല്ല് നമുക്കേവർക്കും സുപരിചിതമാണ്...  ഇന്ന് ഞാൻ നിങ്ങളുമായി പങ്കുവക്കാൻ പോവുന്നത് പണക്കൊതിയുടെ
ചില പരിണിത ഫലങ്ങലെപ്പറ്റി ആണ്... 
 
നഗരത്തിൻറെ തിരക്കുകൾ അധികമൊന്നും അലട്ടാത്ത ശാന്ത  സുന്ദരമായ   ഒരു ഗ്രാമം.ചുറ്റും പച്ചപ്പാർന്ന  നെൽവയലുകൾ...വിളഞ്ഞു കിടക്കുന്ന കതിർമണികൾ തേടി ഒരു പറ്റം കിളികൾ...കിളികളെ പായിക്കാൻ പാടത്തെ പണിക്കാർ പടക്കം പൊട്ടിക്കുന്നു...
എങ്ങും സന്തോഷം ഉത്സാഹം...
 
പെട്ടെന്നൊരു ദിവസം പൈസക്കൊതിയരായ ചിലരുടെ ഇടപെടലുകൾ സമാധാനത്തോടെ പോയിരുന്ന അവരുടെ ജീവിതത്തെ ഉലച്ചു... സ്നേഹത്തോടെ ജീവിച്ചിരുന്ന അയൽക്കാർ തമ്മിൽ കലഹങ്ങളും ബഹളങ്ങളുമായി...  എന്തിനു വേണ്ടിയായിരുന്നു അതെല്ലാം? ഇരുവര്ക്കും അറിയാം തങ്ങൾക്കിടയിൽ യാതൊരു പ്രശനവുമില്ലെന്ന്...

ഒരു മൂന്നാമന്റെ കടന്നുകയറ്റമായിരുന്നു ഇതിനെല്ലാം  കാരണം. അയാൾ പൂർവിക സ്വത്ത്‌ കൈക്കലാക്കാൻ ചെയ്ത വിരുതായിരുന്നു അവരെ തമ്മിലടിപ്പിക്കുക എന്നത്.  പക്ഷെ ഈ കാര്യങ്ങളെല്ലാം എല്ലാവർക്കും  ബോധ്യമായത് അവരിലൊരാളുടെ  ദാരുണമായ മരണത്തിലൂടെ ആയിരുന്നു...

സത്യത്തിൽ പൂർവിക സ്വത്തിനു നമുക്കെന്ത് അവകാശം ?
നേരുപരഞ്ഞാൽ ഭൂമിയിലെ അവകാശികൾ ആരാണ് ?
നമ്മൾ സ്വയം വേദനയറിഞ്ഞ് സമ്പാദിക്കുന്നതിലേ 
 സത്യമുള്ളൂ... അതാണ് ശാശ്വതമായത്‌...
എല്ലാവരും ജനിക്കുന്നത് ശൂദ്രന്മാരായിട്ടാണ് ആരും  വരുമ്പോൾ സ്വന്തമായി ഒന്നും തന്നെ കൊണ്ടുവരുന്നില്ല ...  അവർ ചെയുന്ന കർമങ്ങളിലൂടെയാണ് പിന്നീട് ചാതുർവർണത്തിൽ ഉൾപ്പെടുന്നത്...

പേരും പ്രശസ്തിയും എല്ലാം ഈ ഭൂമിയിൽ നിന്ന് നേടി ഇവിടെത്തന്നെ ഉപേക്ഷിച്ചാണ് നമ്മളെല്ലാം പോവുന്നത്..
നൈമിഷികമായ ഈ ജീവിതത്തിൽ  സ്പർധ എന്തിന് ???എന്ത് ആണ് ഇതിൽ നിന്ന് നമുക്ക് കിട്ടുന്നത്?

ഒരുപാട് പേരുടെ കണ്ണുനീർ മാത്രം കൈമുതലാക്കി  ആ ആത്മാവ്‌ വിടപറഞ്ഞു... പണമോ സ്വത്തോ സമ്പത്തോ തന്നോടൊപ്പം കൊണ്ടുപോവാൻ ആർക്കുമാവില്ലെന്ന് തൻറെ മരണത്തിലൂടെ ചിലരെയെങ്കിലും മനസ്സിലാക്കിക്കൊടുക്കാൻ സാധിച്ചെന്ന ആശ്വാസത്തോടെ..... 

  
 

No comments:

Post a Comment