Thursday, March 21, 2013

khakki

കാക്കി 


 ചുറ്റും നോക്കുമ്പോൾ 18-20 വയസ്സുള്ള ചെറുപ്പക്കാർ      പലതരം വേഷങ്ങൾ അണിഞ്ഞ് വിലകൂടിയ ആഡംബരങ്ങളിൽ സ്വയം മതിമറന്ന് ജീവിക്കുന്നതാണ് നമുക്ക് ഇന്ന് കാണുവാൻ കഴിയുന്നത്.... ഇതിനിടയിൽ അവൻ 
വ്യത്യസ്ഥനായിരുന്നു... ഈ വ്യത്യസ്ഥത അവനെ കുറച്ചൊക്കെ  അടുത്തറിയാ വുന്നവർക്ക്  തോന്നുന്നതാണ്.. 
ആഡംബര വാഹനങ്ങളോ, വേഷഭൂഷാദികളോ അവന് സ്വന്തമായിരുന്നില്ല ... 
പറക്കമുറ്റാത്ത ആ കുട്ടിയുടെ മുഖത്ത്  നമ്മുടെ ദു:ഖങ്ങളെ  ആട്ടിപ്പായിക്കുവാൻ കഴിവുള്ള ഒരുതരം വശ്യവും നിഷ്കളങ്കവുമായ പുഞ്ചിരി ഞാൻ എന്ന് കാണുമ്പോഴും ഉണ്ടായിരുന്നു ... 
 
ആദ്യം കാണുമ്പോൾ ഒരു ബഹുമാനം ആണ് അവനോട് തോന്നിയിരുന്നത് .. 19 വയസ്സിൽ സർക്കാർ ജോലി .. തെറ്റില്ലാത്ത ശമ്പളം ... ആടംബരങ്ങളില്ലാത്ത ജീവിതം .. 
 
ജോലിയിൽ കയറാത്ത ദിവസങ്ങളിലും ഞാൻ പലപ്പോഴും അവനെ കണ്ടിട്ടുണ്ട് ... എപ്പോൾ കാണുമ്പോഴും പച്ചയിൽ കറുത്ത വരകളുള്ള ഒരു ഷർട്ടും നരച്ച്‌  ഉപേക്ഷിക്കാറായ  ഒരു ജീൻസും  ആയിരിക്കും അവന്ടെ വേഷം . 
 
പിന്നീടെപ്പോഴോ ഒരു സഹയാത്രികൻ പറഞ്ഞാണ് അവന്റെ വേദനയാർന്ന  ജീവിതത്തെക്കുറിച്ച്‌  ഞാനും എന്റെ സുഹൃത്തും അറിയുന്നത് . അതിനുള്ളിൽ തന്നെ ഞങ്ങൾ അവനെ "അനിയൻ കുട്ടൻ "എന്ന വിളിപ്പേരിൽ ഞങ്ങളുടെ സ്വന്തം അനിയനായി കണ്ടുതുടങ്ങിയിരുന്നു... 
 
ഇതാ അവന്റെ കഥ ........ 
 
അച്ഛൻ ksrtc ഡ്രൈവർ ആയി ജോലി നോക്കുമ്പോഴാണ് മരണപ്പെടുന്നത് .. നമ്മുടെ സർക്കാറിന്റെ നല്ല  മനസ്സ് കൊണ്ടും  ആ കുടുംബത്തിലെ മൂത്ത കുട്ടി എന്ന നിലയിലും  അവനു ജോലി കിട്ടി ... ksrtcയിൽ കണ്ടക്ടർ ആയി ..... 
 
ഈശ്വരാനുഗ്രഹം .... അങ്ങനെ പ്രതീക്ഷകൾ എല്ലാം തകർന്ന  ആ കുടുംബത്തിനു ഒരു കച്ചിത്തുരുംബായി അവൻ ... തന്റെ കൗമാര സ്വപ്നങ്ങളെ കാക്കിക്കുള്ളിലൊതുക്കി... സമപ്രായക്കാരായ കൂട്ടുകാരെ വഴിയിൽ  കാണുമ്പോൾ ഒരു പുഞ്ചിരിയോടെ അവൻ അഭിസംബോധന ചെയ്തു .... 
 
ഒരു അവികസിത ഗ്രാമത്തിന്റെ പുത്രൻ .... സ്വന്തം നാടിന്റെ എല്ലാവിധ നൈർമല്യവും അവനിൽ തെളിഞ്ഞ്‌  കണ്ടിരുന്നു... യാത്രക്കാരുടെ മനം കവരുന്ന പുഞ്ചിരിയുമായി അവൻ തന്റെ കാക്കിക്കുള്ളിലെ യാത്ര  തുടരുന്നു... എങ്ങോട്ടെന്നറിയാത്ത  ജീവിതത്തിന്റെ അനന്തമായ മറുകോണിനെ ലക്‌ഷ്യം വച്ച് ... 
 
 
ഞങ്ങളുടെ പ്രിയപ്പെട്ട "അനിയൻ കുട്ടൻ"
ഈശ്വരൻ അവന്റെ ജീവിതയാത്ര സഭലമാക്കട്ടെ എന്ന് നമുക്കും  പ്രാർഥിക്കാം ...... 

No comments:

Post a Comment