മുത്തിയില കൊഴിയുമ്പോൾ
തിരക്കുള്ള ഒരു പ്രവൃത്തി ദിവസം ...
സമയം രാവിലെ 8.45... ബസ്സിൽ നല്ല ആളുണ്ടായിരുന്നു . ഓരോ സ്റ്റോപ്പ് പിന്നിടുമ്പോഴും ആളുകളുടെ തിരക്ക് കൂടിക്കൊണ്ടിരുന്നു ... എവിടെനിന്നെന്ന് ഓർമയില്ല ഒരു തമിഴ് കുടുംബം ബസ്സിൽ കയറി . ഒരു പനിനീർ പൂവിൻറെ നൈർമല്യമുള്ള സുന്ദരിയായ ഒരു പെണ്‍കുട്ടി. എതാണ്ട് 12 വയസ്സ് പ്രായം വരും . അവളും അമ്മയും മുത്തശശിയും മുത്തച്ചനും ആണ് കയറിയത് . കിലുക്കാംപെട്ടി പോലെ ചിരിമൊ ട്ടുകൾ വിതറിക്കൊണ്ട് അവൾ ബസ്സിൻറെ മുൻ സീറ്റിലേയ്ക്ക് നടന്നു . മുത്തശശിക്കും അമ്മയ്ക്കും ഇരിക്കാൻ ഇടം കൊടുത്ത് അവൾ സ്നേഹത്തോടെ ചിരിച്ചു . മുത്തശശി ഒതുങ്ങിക്കൊടുത്തു അവളെയും അവർ ഇരുത്തി . പാവം കുട്ടി അവൾ മെലിഞ്ഞിട്ടായിരുന്നു എങ്കിലും ഇരിക്കാൻ പാടുപെട്ടു . അമ്മ പറഞ്ഞു "ഞാൻ എണീറ്റ് നിൽക്കാം നീ നേരെ ഇരുന്നോളു ".. ചിരിക്കുടുക്ക പോലിരുന്ന അവളുടെ മുഖം ആർത്തിരമ്പുന്ന കടൽ പോലെയായി ...
എന്തിനവൾ അമ്മയോട് ദേഷ്യപ്പെട്ടു ???
അറിയില്ല ....
അമ്മ വീണ്ടും വീണ്ടും പറയുമ്പോഴും അവളുടെ പ്രതികരണം തീക്ഷ്ണമായ ഒരു നോട്ടം മാത്രമായിരുന്നു ...
പിന്നീടെപ്പോഴോ ആളുകൾ ഒഴിഞ്ഞപ്പോൾ അവരിരുന്ന സീറ്റിന് എതിരായി ഒഴിഞ്ഞ ഒരു സീറ്റ് കണ്ടു... മിട്ടായി കണ്ട് കൊതി വന്ന ഒരു ബാലികയെപ്പൊലെ അവൾ ആ സീറ്റിലേക്ക് ചാടിയിരുന്നു .
ഒരുപാട് നേരം പിന്നിലേക്ക് അവൾ തിരിഞ്ഞ് നോക്കിക്കൊണ്ടിരുന്നു...
എന്തിനായിരുന്നു അതെന്ന് മനസ്സിലായത് അവളുടെ മുത്തച്ചൻ വന്ന് അടുത്തിരുന്നപ്പോഴാണ്...കൊഞ്ഞലോടെ അവൾ കഥകൾ പറയാൻ
മുത്തച്ചനെ ശല്യം ചെയ്തുകൊണ്ടേ ഇരുന്നു... മുത്തച്ചൻ അവളുടെ തലമുടിയിൽ വിരലോടിച്ചുകൊണ്ട് കഥകൾ പറഞ്ഞു ....
ഇന്നത്തെ തിരക്കുപിടിച്ച ഓട്ടത്തിനിടയിൽ വൃദ്ധരായ മാതാപിതാക്കളെ വൃദ്ധസദനതിന്റെ 4 ചുവരുകൾക്കുള്ളിൽ തളച്ചിടുന്ന എല്ലാവരും ഒന്നോർക്കുക .... നിങ്ങളുടെ കുട്ടികൾക്ക് നഷ്ടമാവുന്നത് പഴമയുടെ മധുരമർന്ന മൂല്യങ്ങളാണ്... ഒരിക്കൽ നിങ്ങളും ഈ അവസ്ഥയിലെത്താം... "പച്ചിലകൾ ചിരിക്കരുത് മുത്തിയില കൊഴിയുമ്പോൾ ..... "
No comments:
Post a Comment