Friday, March 22, 2013

bandhanam bandhanam tanne paaril

ബന്ധനം ബന്ധനം തന്നെ പാരിൽ 

 പ്രഭാതത്തിന്റെ വരവറിയിക്കുന്ന കളകൂജനങ്ങൾ നമ്മൾ നാട്ടിൻ പുറത്തുകാർക്ക് 
സുപരിചിതമാണ്‌... 
 
എന്നാൽ ഇരുമ്പ് കൂടിനകത്ത് കിടക്കുന്ന പഞ്ചവർണക്കിളിയെക്കുറിച്ച്,,,അതിന്റെ 
വ്യർത്ഥ ജീവിതത്തെക്കുറിച്ച്  നമ്മൾ ഓർക്കാറേയില്ല...
 
നാം പറയുന്നതെല്ലാം അതേപടി അനുകരിക്കുന്ന ഒരു കളിപ്പാട്ടം ആയിട്ടേ 
അതിനെ കാണാറുള്ളു... 
എന്തുകൊണ്ടാണ് ആ പക്ഷി നമ്മെ അനുകരിക്കുന്നത്? അനുസരിക്കുന്നത്?
ആരും ചിന്തിക്കാറില്ല... 
അതിന്‌ വിശന്നിട്ടാവുമോ ... അതോ ഭയന്നിട്ടോ ?
 
സത്യത്തിൽ അത്  വിചാരിക്കുന്നുണ്ടാവും...,,, അവർ പറയുന്നത് അനുസരിക്കുകയാണെങ്കിൽ തനിക്കും തൻറെ കൂട്ടുകാരോടൊപ്പം ഈ  സ്വതന്ത്രമായ നീലാകാശത്തെ ചുംബിച്ച് പറന്നുനടക്കാം.... ഇഷ്ടം പോലെ വേനലും മഴയും മഞ്ഞും വസന്തവും 
ആസ്വദിക്കാം ...  
 
പാവം ആ പക്ഷി അതിനറിയില്ലല്ലോ ഒരിക്കൽ അകപ്പെട്ടുപോയാൽ പിന്നീടൊരിക്കലും യജമാനന്റെ ബന്ധനത്തിൽനിന്ന് മോചനമില്ലെന്ന് ... 
എത്രയേറെ അനുകരിക്കുന്നോ അത്രയേറെ ബന്ധനം മുറുകുന്നു.... 
 
സ്നേഹം കൂടുന്നതുമൂലം യജമാനൻ സ്വർണ്ണക്കൂടുവരെ നിർമിച്ച്  കൊടുത്തേക്കാം ... പക്ഷേ അതൊന്നും ഒരിക്കലും വിശാലമായ ആകാശത്തിന്‌ പകരമാവില്ല... 
 
 
"ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ  .... "

4 comments: