ദൈവത്തിന്റെ വികൃതികൾ
ഒരു ദിവസം കോളേജ് വിട്ട് കൂട്ടുകാരിക്കൊപ്പം ബസ്സ് സ്റ്റാന്റിൽ നിൽക്കുമ്പോഴാണ് ആദ്യമായി ആ വൃദ്ധനെ ഞാൻ കാണുന്നത്... ഷർട്ട് ഇട്ടിട്ടില്ല , പഴകി അവിടവിടെ തുളകളുള്ള മുട്ടൊളമെത്തുന്ന ഒരു തോർത്ത് മുണ്ടാണ് വേഷം...
ഇരുകൈകളും മുട്ടറ്റം വച്ച് മുറിച്ചുനീക്കിയ അവസ്ഥയിലായിരുന്നു. കാലുകൾക്കും എന്തോ അപാകതകൾ ഉണ്ടായതായി ഞാൻ ശ്രദ്ധിച്ചിരുന്നു... അയാൾ നടക്കാനും വളരെയധികം കഷ്ടപ്പെട്ടിരുന്നു.
ഇല്യാത്ത കയ്തണ്ടയിൽ മുഷിഞ്ഞ ഒരു ചെറിയ സഞ്ചി തൂക്കിയിരുന്നു ആ അപ്പൂപ്പൻ. സഞ്ചിയുടെ ഒരു ചെവി മാത്രം തുറന്നിട്ടിരുന്നു അതിലൂടെ ചിലർ ചില്ലറകൾ ഇട്ടു കൊടുക്കുന്നുണ്ടായി. സാമാന്യം ആരോഗ്യമുള്ള ശരീരം ഉണ്ടായിട്ടും ഇരു കൈകളും ഇല്യാതെ അയാള് എങ്ങനെ ജോലിയെടുക്കും അല്ലെ???
ഭാഗവതത്തിൽ പറയുന്നുണ്ട് ഏറ്റവും നീചമായതാണ് ഭിക്ഷാടനം എന്ന്. അതിലും നീചമായ കാര്യമാണ് ഭിക്ഷ ചോദിച്ചിട്ട് കൊടുക്കാതിരിക്കുന്നത് ...
ഈശ്വരൻ ഇത്രക്ക് ക്രൂരത അയാളോട് എന്തിനു കാണിക്കുന്നു എന്ന് ഞാൻ മനസ്സിൽ ആലോചിച്ചു. ഞാനും എന്റെ കൂട്ടുകാരിയും അയാളെത്തന്നെ ഒരുപാട് നേരം നോക്കിനിന്നു... അയാളുടെ വിധിയെക്കുറിച്ച് ഓർത്ത് സഹതപിച്ചു.
പക്ഷേ ഒരു രൂപ പോലും കൊടുക്കാനുള്ള മനസ്സ് ഞങ്ങള്ക്ക് 2 പേർക്കും തോന്നിയില്ല... പലതവണ അയാൾ ഞങ്ങളുടെ മുന്നിലൂടെ കടന്നു പോയി എങ്കിലും ഞങ്ങൾ പണം കൊടുക്കാൻ തയാറായില്ല...
ഒരേയൊരു കാര്യം മാത്രമാണ് എന്റെ മനസ്സിൽ അപ്പോൾ തോന്നിയത്... ചില ഭിക്ഷാടകർ വൈകുന്നേരം വരെ വെയിലും മഴയും വകവയ്ക്കാതെ
ചേറിലും ചെളിയിലും നടന്ന് ഭിക്ഷ തെണ്ടി സന്ധ്യ മയങ്ങുമ്പോൾ ഏതെങ്കിലും
കള്ളുഷാപ്പിലോ ബാറിലോ പോയി കുടിച്ച് ബോധമില്ലാതെ കിടക്കുന്നത് കാണാം...
പിറ്റേന്ന് പിന്നെയും അവർ ഭിക്ഷാടനതിനിറങ്ങും... ഈ പതിവ് തുടർന്നുകൊണ്ടേ ഇരിക്കും...
ഞങ്ങൾ കണ്ട ആ വൃദ്ധനും അതുപോലെ ഒരാളാകുമോ ?
പിന്നീടും പലതവണ അയാളെ കണ്ടു... ഒരു രൂപ പോലും കൊടുത്തില്ലല്ലോന്ന് ഓർത്ത് പിന്നീടെനിക്ക് സങ്കടം തോന്നി... അയാൾ ചിലപ്പോൾ നല്ലവനാണെങ്കിലോ ?
ഞങ്ങൾ ചെയ്തത് തെറ്റായിപ്പോവില്ലേ ?
ആ വൃദ്ധന് വേണ്ടി ഇനി ഒരു പ്രാർത്ഥന മാത്രം - ഇനിയും അധികം ബുദ്ധിമുട്ടിക്കാതെ ,കഷ്ടപ്പെടുത്താതെ അയാൾക്ക് വേഗം മോക്ഷം കൊടുക്കണേ എന്ന്...
No comments:
Post a Comment