നനുത്ത ഓർമ്മകൾ
മഴക്കാലം തൽക്കാലം തീർന്നു എന്ന് തോന്നുന്നു. തൊടിയിലെ മൂവാണ്ടൻ മാവും മുത്തശ്ശിപ്പുളിമരവും എല്ലാം വെയിലിൽ വാടിതളർന്നു നിൽകുന്നു. പെട്ടെന്നാണ് ഞാൻ അത് ശ്രദ്ധിച്ചത്... കയ്യണിയിലൂടെ വെള്ളം ഒഴുകിവരുന്നു .പണ്ടുകാലത്തെ അഞ്ജലോട്ടക്കാരനെ ഓർമിപിക്കും പോലെ ആയിരുന്നു വെള്ളത്തിന്റെ വരവ് .അഞ്ജലോട്ടക്കാരൻ മണിയടിച്ചു ഓടിനടന്നു സന്ദേശങ്ങൾ എത്തിക്കുന്നതുപോലെ കയ്യാണിയിലൂടെ ചെറു കല്ലുകളിലും തെങ്ങിൻ വേരുകളിലും താളം തട്ടി കളകളം പാടി വെള്ളവും ഒഴുകിവരുകയാണ്.
ഈ കാഴ്ച എനിക്ക് ഒരു പുതുമയല്ല. പണ്ട് മധ്യവേനലവധിക്ക് സ്കൂൾ അടക്കുന്ന എൻറെ തറവാട്ടിൽ ഞങ്ങൾ കുട്ടികളെല്ലാം ഒത്തുകൂടുന്ന സമയം...ഒരു ഉത്സവത്തിൻറെ പ്രതീതി ആയിരുന്നു... അമ്മമാർ എല്ലാം അടുക്കളയിൽ വിഭവസമൃധമായ സദ്യ ഉണ്ടാക്കുന്ന തിരക്കിൽ...ഞങ്ങൾ കുട്ടികളാവട്ടെ പലതരം കളികളിലും ... ആകാശം-ഭൂമി , കളം വരച്ചു കളി ,ക്രിക്കറ്റ് ,കഞ്ഞിയും കറിയും ,സാറ്റ് , ഇങ്ങനെ നീളുന്നു കളികളുടെ ലിസ്റ്റ് ...
ആ സമയത്തൊക്കെ രാവിലെ എഴുന്നേറ്റുവരുമ്പോൾ കാണുന്ന കാഴ്ചകളിൽ ഒന്നായിരുന്നു കയ്യാണിയിലൂടെ ഒഴുകിവരുന്ന വെള്ളം.വല്യച്ചൻ ദിവസവും പറമ്പ് മുഴുവൻ നനയ്ക്കും.അന്നൊക്കെ മോട്ടോർ അടിച്ച് കയ്യാനിയിലൂടെ വെള്ളം തിരിക്കുന്നതിന് ഉത്സാഹത്തോടെ ഞങ്ങളും വല്യച്ഛന്റെ പിന്നാലെ പോവുമായിരുന്നു. പട്ടണത്തിൽ നിന്ന് വന്ന ചില കൊച്ചു കളിക്കൂട്ടുകാർക്ക് ഇതെല്ലാം പുത്തൻ കാഴ്ചകളായിരുന്നു. അതുകൊണ്ട് തന്നെ അവർക്കായിരുന്നു കൂടുതൽ ഉത്സാഹം അവർക്കായിരുന്നു പറമ്പിൽ വെള്ളം തിരിക്കാൻ . പിന്നെ കുട്ടികളാവുമ്പോൾ വെള്ളത്തില കളിക്കാനുള്ള താല്പര്യം കൂടുമെന്ന് ഊഹിക്കാമല്ലോ .പറമ്പിൽ മുഴുവൻ ഒരു വലിയ സർപ്പത്തെപ്പോലെ വളഞ്ഞുപുളഞ്ഞു കിടക്കുന്ന കയ്യാണിയിലൂടെ വെള്ളം പോവുന്നത് കണ്ടുനില്കാൻ തന്നെ ഒരു കൌതുകമാണ് .പറമ്പിൽ നട്ടിരിക്കുന്ന ജാതിക്കും തെങ്ങിനും പച്ചക്കറികള്ക്കുമെല്ലാം ദാഹജലം കൊടുത്തുകൊണ്ട് ആ നീളൻ പാമ്പ് വിസ്തരിച്ചങ്ങനെ കിടക്കുകയാണ് .കയ്യാണിയില്ലാത്ത ചില സ്ഥലങ്ങളിൽ ഞങ്ങൾ കുട്ടികൾ പാത്രം വച്ച് വെള്ളം തട്ടിയിടുമായിരുന്നു . ഞങ്ങളിൽ തന്നെ കുറച്ച് പരിചയമുള്ളവർ കാലുകൊണ്ട് വെള്ളം തേമ്പി ഇടാറുണ്ട് . മറ്റുള്ളവരുടെ മുൻപിൽ ആലാവനുള്ള ഒരു അവസരം കൂടിയായിരുന്നു അത്.അങ്ങനെ നനയും കളിയും എല്ലാം കഴിയുമ്പോഴാണ് അടുത്ത ഉത്സവം... കുളി .അത് ശരിക്കും ഉത്സവം തന്നെ ആയിരുന്നു. കോണ്ക്രീറ്റ് ചെയ്ത വലിയൊരു ടാങ്കിൽ വല്യഛൻ വെള്ളം നിരച്ചിടും അതിലാണ് കുളി .ഓരോരുത്തരായി അതിലേക്ക് ചാടലും മാറിയലും ആകെപ്പാടെ ഒരു ബഹളം .ആന കുളത്തിലിറങ്ങുന്ന പോലെ എന്ന് കേട്ടിട്ടില്ലേ... അതുതന്നെ ആയിരുന്നു സത്യത്തിൽ അവിടെ നടക്കാറു . ആനയെ പാപ്പാൻ തോട്ടി കാണിച്ചു പേടിപ്പിക്കുന്ന പോലെ ഞങ്ങള്ക്കും ഒരു പാപ്പാൻ ഉണ്ടായിരുന്നു. എന്റെ അച്ഛൻ.ടാങ്കിൽ നിന്ന് ഇറങ്ങാതെ വെള്ളത്തില കളിക്കുന്നവരെ വദികാനിച്ച് പേടിപ്പിച്ചു അച്ഛൻ താഴെ ഇറക്കുമായിരുന്നു.
പിന്നെ സ്വാദിഷ്ടമായ ഭക്ഷണം.അതുകഴിഞ്ഞാൽ പിന്നേം കളികളായി...
കളികളിൽ എനിക്ക് ഏറ്റവും ഇഷ്ടം സാറ്റ് ആയിരുന്നു. ഒരാള് 50 വരെ എന്നും മറ്റുള്ളവര ഒളിക്കും പിന്നീട അയാള് അവരെ കണ്ടുപിടിക്കണം.എല്ലാവരെയും കണ്ടുപിടിച്ചുകഴിഞ്ഞാൽ അടുത്തയാളുടെ ഊഴമായി. ഒരുപാട് വല്യ പറംബായതിനാൽ ഒളിക്കാൻ ഞങ്ങള്ക്ക് ഒത്തിരി സ്ഥലങ്ങളുണ്ടായി . തടിയൻ പുളിമരത്തിൻറെ പിന്നിലും , പുല്ക്കൂട്ടിലും,തെങ്ങുനടാൻ കുഴിച്ച കുഴികൾ വരെ ഞങ്ങൾ ഒളിതാവളങ്ങളാക്കി. കളികൾക്കിടയിൽ വീഴ്ചയും പരിക്കുകളും ഒരുപാടുണ്ടായി പക്ഷെ അതൊന്നും കാര്യമാക്കാരുണ്ടായില്ല . ഇടക്ക് പറമ്പിലെ മാവിലും പേരമരത്തില്മൊക്കെ കയറി പഴങ്ങൾ പൊട്ടിച്ചുതിന്നു ഞങ്ങൾ വിശപ്പടക്കും .
ഇന്ന് രാവില പറമ്പിലേക്ക് ഇറങ്ങിയപ്പോൾ കുട്ടിക്കാലത്തെ രസകരമായ നിമിഷങ്ങളൊക്കെ ഓര്മ്മ വന്നു .ഇന്ന് തിരക്കുപിടിച്ച ജീവിതതിനിടക്ക് വേനലവധികളും വര്ഷവും മാറി വരുന്നത് ആരും ഓർക്കാറില്ല . ഇന്നും മുത്തശശിപ്പുളിമരവും മൂവാണ്ടൻ മാവുമൊക്കെ കയ്യാനിയിലൂടെ വെള്ളം വരുന്നതും കാത്ത് ഇരിക്കുന്നുണ്ട്. അവര്ക്ക് ആവശ്യത്തിനു ദാഹജലവും കിട്ടുന്നുണ്ട്.ഇന്നും പറമ്പില ആ കയ്യാണി സർപ്പം പറന്നു കിടക്കുന്നുണ്ട്. വ്യത്യാസം ഒന്നുമാത്രം. പണ്ട് ഒരു bettallion ആയി പോയിരുന്നിടത്ത് ഇന്ന് വല്യച്ചൻ ഒറ്റയ്ക്ക് പോവുന്നു.കുട്ടികളുടെ കളിയും ചിരിയും ഇണക്കവും പിണക്കവും എന്നെപ്പോലെ ഈ തറവാടും ഓർക്കുന്നു .
Dedicated to all my sweet cousins in memories of those wonderful times we spent together.Hope you
people will also recollect those wonderful days, with some tears in your eyes like I am doing now.
Love you and miss u all.

Hai Mridwika..I came across your blog by accident.. But what can I say, I am so immersed in your writing. You are really gifted..Keep it up and expecting more from you :) :)
ReplyDeleteThank u so much Anjana...
Delete