സ്വപ്നം
നമ്മളെല്ലാവരും സ്വപ്നം കാണുന്നവരാണ് അല്ലേ ?..... പല നിറങ്ങളിലും പല രുചികളിലും ഉള്ള സ്വപ്‌നങ്ങൾ.... ചിലത് നമ്മെ ഭയപ്പെടുത്തിയേക്കാം ചിലത് നമ്മെ മോഹിപ്പിക്കുന്നു... മറ്റു ചിലതാകട്ടെ ഈ നിമിഷം മാഞ്ഞുപോവരുതേ എന്ന് നമ്മെ ചിന്തിപ്പിക്കുന്നു ..
എന്നാൽ കണ്ണ് തുറന്നു കാണുന്ന സ്വപ്‌നങ്ങൾ അങ്ങനെയല്ല... ജീവിതത്തിൽ നടക്കണം എന്ന് കരുതി കാണുന്നവയാണ് അവ.
വർണശബള മായ അവയിൽ ചിലത് നമുക്ക് ലഭിക്കാതെ പോയേക്കാം.
മനസ്സിൽ ഒരു മുറിവ് മാത്രം ബാക്കിവച്ച് നമ്മെ വിട്ടുപോകുന്ന സ്വപ്നങ്ങളുണ്ട്.
എല്ലാവർക്കും അവരവരുടെ ജീവിതത്തിൽ ജീവിതലക്ഷ്യം എന്ന് വിളിക്കാവുന്ന ഒരു സ്വപ്നം കാണും നാം ചെയ്യുന്ന ഓരോ കർമ ങ്ങളും ആ ലക്ഷ്യതിലേ ക്കെത്താ താനുള്ള ല്ലതായിരിക്കും നാം അറിഞ്ഞോ അറിയാതെയോ ചെയ്യുന്ന എല്ലാ പ്രവര്ത്തികളും ആ ലക്ഷ്യത്തെ മുന്നിൽ കണ്ടുകൊണ്ടാവും
ഇന്ന് ഞാൻ നിങ്ങളോട് പറയുവാൻ പോവുന്നതും അത്തരം ഒരു ലക്ഷ്യതെപ്പറ്റി യാണ്....
പതിവുപോലെ ഞാൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് തിരക്കിട്ട് നടന്നുപോവുകയാണ് .. വഴിയിലെല്ലാം നിറയെ വാഹനങ്ങളും ആളുകളും.പലരും ജോലിക്ക് പോവുന്നവരാണ്. റോഡിൽ ഇടയ്ക്കിടയ്ക്ക് വരുന്ന സിഗ്നലുകൾ സത്യത്തിൽ ഉപകാരപ്പെടുന്നത് ഈ സന്ദർഭത്തിലാണ്. പരിസരത്തുള്ള ഒരു സ്കൂളിലെ കുട്ടികൾ അവിടവിടെയായി കൂട്ടം കൂടി നിന്ന് സംസാരിക്കുന്നു. അവരുടെ സംസാരത്തിൽ പല പല വിഷയങ്ങളും കടന്നുവന്നിരുന്നു പുതിയ വസ്ത്രം ആഭരണം മൊബൈൽ ബ്രാൻഡ് എന്നിവയില തുടങ്ങി അന്താരാഷ്ട്ര തലങ്ങളിൽ വരെവിഷയങ്ങൾ പരന്നുകിടന്നിരുന്നു ..
ഇതിനിടയിൽ ആൾക്കൂട്ടത്തി നിടയിലൂടെ പതുക്കെ നടന്നുപോവുന്ന 2 സുഹൃത്തുക്കൾ .ഈ തിരക്കുകളും ബഹളങ്ങളും ബാധകമല്ലാത്ത പോലെ അവർ പോവുകയാണ്... ചിരിച്ചു കളിച്ച് ഒരുപാട് സംസാരിച്ച് അവർ നടന്നുപോവുന്നതുകണ്ടപ്പോൾ എന്റെ വേഗതയും കുറഞ്ഞു...
അവരുടെ സംസാ രത്തി നോടും ചിന്ത കളോ ടുമോപ്പം നടക്കുവാൻ ഞാനും നിർബന്ധിക്കപ്പെടുകയായിരുന്നു...
എന്നും കുട്ടിയായിതന്നെ ഇരുന്നാൽ മതിയായിരുന്നു ബാല്യത്തിൻറെ വർണങ്ങളിൽ കളിച്ച് മതിവരാത്ത ഒരു കുട്ടിയായിതന്നെ തുടരണം എന്ന് തോന്നിയ നിമിഷങ്ങളിൽ ചിലതാ യിരുന്നു അത്.. വളരുന്തോറും നമ്മുടെ ചിന്തകൾക്കും ബുദ്ധിക്കും ഇഷ്ടാനിഷ്ടങ്ങൾക്കും വരുന്ന മാറ്റങ്ങൾ വളരെ വലുതാണെന്ന് ഞാനോർത്തു..
ആ കുട്ടികൾ സംസാരിച്ചിരുന്നത് എനിക്കേറ്റവും ഇഷ്ടപ്പെട്ട ഒരു വിഷയത്തെപ്പറ്റിയായിരുന്നു... സ്വപ്നം... അതുകൊണ്ടുതന്നെ ഞാൻ ശ്രദ്ധിച്ചുകൊണ്ട് അവരുടെ പിന്നിൽ തന്നെ നടന്നു ...
ആ സുഹൃത്തുക്കളിൽ ഒരാൾ ആണ്‍കുട്ടിയും മറ്റെയാൽ പെണ്കുട്ടിയുമാണ്.
എളുപ്പത്തിനുവേണ്ടിനമുക്കവരെ അപ്പു എന്നും അമ്മു എന്നും വിളിക്കാം.
ഇനിയുള്ള അവരുടെ സംസാരം ഞാൻ സംഭാഷണരൂപത്തിൽ പറയാം അതാവില്ലേ കൂടുതൽ നല്ലത് ..?
അപ്പു: അമ്മൂ , നീ സ്വപ്നം കാണാറുണ്ടോ?
അമ്മു: ഉവ്വല്ലോ .. ഒരുപാട്
അപ്പു: മണ്ടൂസേ ഞാൻ പറയുന്നത് ഉറങ്ങുമ്പോൾ കാണുന്ന സ്വപ്നങ്ങലെപ്പറ്റിയല്ല. കണ്ണുതുറന്നു കാണുന്ന സ്വപ്നങ്ങളെപ്പറ്റി ...
അമ്മു: അതെങ്ങനെയാ ഉറങ്ങുമ്പോഴല്ലേ സ്വപ്നം കാണുക ?
അപ്പു: അല്ല, ഒരു കാര്യം നടക്കണമെന്ന് ഒരുപാടാഗ്രഹിക്കുമ്പോ അത് കണ്ണു തുറന്നു കാണുന്ന സ്വപ്നമാവും.ജീവിതലക്ഷ്യം... പറയു നിൻറെ ജീവിതത്തിൽ നീ അങ്ങനെ കരുതുന്ന സ്വപ്നം എന്താ?
അമ്മു: അങ്ങനെയൊക്കെ ചോദിച്ചാൽ ....ഒരു നല്ല മകളായി നല്ല ഭാര്യയായി നല്ലൊരു അമ്മയായി ഇഷ്ടപെട്ട ആളുടെ കൂടെ ജീവിതം ജീവിച്ചു തീർക്കണം ...
( പെണ്‍കുട്ടി ആരെയോ അഗാധമായി പ്രണയിക്കുന്നു എന്ന് അവളുടെ ദൃഡമായ വാക്കുകളിൽ നിന്നും തിളങ്ങുന്ന ആ കണ്ണുകളിൽ നിന്നും നമുക്ക് മനസിലാക്കാൻ പറ്റും )
അപ്പു: ശരി , ഇനി എന്റെ സ്വപ്നം എന്താണെന് അറിയുമോ??? വിസ്വപ്രസിദ്ധനായ ഒരാളുടെ അച്ഛനായി അറിയപ്പെടണം. ഒന്നുകിൽ ഒരു scientist അല്ലെങ്കിൽ ഒരു badminton player അങ്ങനെ ആയിരിക്കും അവൻറെ / അവളുടെ പ്രശസ്തി ...
അമ്മു: (ചിരിക്കുന്നു ).. നല്ല സ്വപ്നം തന്നെ ....
അവർ നടന്നു ...എന്റെ ശ്രദ്ധ അവരില നിന്ന് മാറി ...പിനീട് ഞാൻ ആലോചിച്ചത് മുഴുവൻ ആ കുട്ടിയുടെ സ്വപ്നത്തെപ്പററിയായിരുന്നു ....
എനിക്ക് പ്രശസ്തനാവണം എനിക്ക് പദവി വേണം പണം വേണം എന്നൊക്കെ ചിന്ദിക്കുന്ന ഒരു സമൂഹത്തിലെ വ്യത്യസ്തനായ ഒരു കുട്ടി ആയിരുന്നു അവൻ... തൻറെ മക്കളിലൂടെ പ്രശസ്തനാവണം എന്ന് അവൻ സ്വപ്നം കണ്ടു....
new generation എന്ന പേരിൽ ഈ കുട്ടികളെ പുച്ച്ചിക്കുന്നവർക്ക് അപ്പു ഒരു ഉത്തരമാണ് ... ഇതുപോലെ നാം ശ്രദ്ധിക്കാതെ പോയ ഒരുപാട് അപ്പുവും അമ്മുവും ഉണ്ടാവും ഒരിക്കൽ നമ്മളെല്ലാം അവരുടെ ചോദ്യങ്ങൾക്കുമുന്നിൽ അവരുടെ ആശയങ്ങൾക്ക് മുന്നിൽ ഉത്തരം കിട്ടാതെ നില്കേണ്ടിവരും ...
പ്രായതിലല്ല മറിച്ച് ചിന്ദകളിലും പ്രവർത്തിയിലുമാണ് കാര്യം എന്ന് അവർ നമ്മെ പഠിപ്പിക്കുന്നു...
നിസ്വാർഥമായ ആ സ്വപ്നം സഫലമാവട്ടെ ....
No comments:
Post a Comment