Wednesday, July 8, 2020

ഞണ്ടുകളുടെ നാട്ടിൽ

ഇപ്പോൾ ദിവസവുമുള്ള ആശുപത്രി സന്ദർശനങ്ങളിൽ ഒരുപാട് മുഖങ്ങൾ കാണാറുണ്ട്. പല ഭാഷകൾ സംസാരിക്കുന്നവർ ...പല വേഷങ്ങൾ ധരിച്ചിരിക്കുന്നവർ... പലതരം അസുഖമുള്ളവർ ...ദിവസവും പതിനായിരങ്ങളാണ് വന്നുപോവുന്നത്. ആദ്യ ദിവസം ഈ തിരക്ക് കണ്ട് മനസ്സിൽ അറിയാതെ തോന്നിപ്പോയി ഇത്രയധികം രോഗികളോ ഈ നാട്ടിൽ  എന്ന് . ആശുപത്രിക്ക് മുൻപിലുള്ള വിനായകനെ പ്രാർത്ഥനയോടെ വണങ്ങിക്കൊണ്ടു മനസ്സിൽ വലിയൊരു ഭാരവുമായി Oncology department ൽ ഡോക്ടർ appointment നു വേണ്ടി കാത്തുനിൽക്കുന്ന എന്നോട് ഒരു 30 -32 വയസ്സ് തോന്നിക്കുന്ന ആൾ ചോദിച്ചു ഇവിടെ oncology ഇൽ നല്ല doctor ആരാണെന്ന് അറിയുമോ ? ഒരുപാട് ചോദ്യങ്ങളും ആശങ്കയും നിറഞ്ഞു നിൽക്കുന്ന എന്നോട് ... ഞാൻ പറഞ്ഞു "അറിയില്ല , internet ൽ search ചെയ്ടിട്ടാ ഞങ്ങൾ വന്നത് എന്ന് ". അയാൾ തിരിഞ്ഞ് നടന്നു ആൾക്കൂട്ടത്തിൽ എവിടെയോ മറഞ്ഞു ...ഞാൻ Mobile ഇൽ Cancer  നെ പറ്റി പിന്നെയും എന്തൊക്കെയോ search  ചെയ്‌തുകൊണ്ടിരുന്നു. കുറച്ചു നേരത്തിനുശേഷം അയാൾ വീണ്ടും വന്നു 
" നിങ്ങൾ ഏതു Site ഇൽ ആണ് Search ചെയ്തത് ?"
എനിക്ക് നല്ല  ദേഷ്യം തോന്നി ... കുറച്ച കടുത്ത സ്വരത്തിൽ  പറഞ്ഞു Practo ൽ  search ചെയ്തു നോക്കിക്കോളൂ   എന്ന് ....അയാൾ വീണ്ടും പോയി ...   അപ്പോൾ തന്നെ തിരിച്ചു  വന്നു വീണ്ടും ചോദ്യം "നിങ്ങൾ ഏതു Doctor ആണ് കാണുന്നത് "
എനിക്ക് ശെരിക്കും ദേഷ്യം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു ...എന്നാലും ഞാൻ കടുത്തൊന്നും പറയാതെ Doctor  ൻറെ പേര് പറഞ്ഞുകൊടുത്തു...
കുറേ ദിവസങ്ങൾ പിന്നിട്ടു അച്ഛനേയും കൂട്ടിയുള്ള ആശുപത്രി സന്ദർശനം പതിവായി...വളരെ വിഷമം ഉണ്ടായെങ്കിലും എല്ലാവരും ആ അവസ്ഥയോടു പൊരുത്തപ്പെട്ടു ... എല്ലാം വേഗം മാറി തിരിച്ചു  വരുമെന്നുള്ള പ്രതീക്ഷയിൽ ഞങ്ങൾ മക്കൾ മാറി മാറി ദിവസവും  അച്ഛനെയും കൂട്ടി radiation  നു പോയി വന്നു . മിക്കവാറും ദിവസങ്ങളിൽ ഞാനായിരുന്നു അച്ഛന്റെ കൂട്ട് . അങ്ങനെ ഒരു ദിവസം radiation റൂമിൻറെ പുറത്തിരിക്കുമ്പോൾ ഒരാൾ  ഇറങ്ങിവരുന്നു... എന്റെ  കണ്ണുകൾ തിരുമ്മി ഒന്നുകൂടെ ഞാൻ സൂക്ഷിച്ചു നോക്കി .. അതെ  ഇത് അയാൾ തന്നെയാണ് ....അന്ന് എന്നോട് സംസാരിച്ച ആൾ ....
ഞാൻ ഒരിക്കലും പ്രതീക്ഷിച്ചില്ല അന്നത്തെ ആ ചോദ്യങ്ങളെല്ലാം ഒരു രോഗിയുടെ ഉത്കണ്ഡകളായിരുന്നെന്ന്...Cancer  എന്ന മഹാമാരി പിടിച്ചുകുലുക്കിയ ഒരു മനസിന്റെ രോദനങ്ങളായിരുന്നെന്ന് ....

ഇന്ന് ഞാൻ ഇതെഴുതുമ്പോൾ എന്റെ അച്ഛൻ ഞങ്ങളുടെ കൂടെയില്ല....മികച്ച ചികിത്സ കിട്ടിയിട്ടും ജീവിതത്തിലേക്ക് തിരിച്ചുവരാൻ കഴിയാതെ പോവുന്ന ഒത്തിരിയേറെ ആളുകളുടെ കൂടെ ഞങ്ങളുടെ അച്ഛനും...
ആ അപരിചിതനായ വ്യക്ത്തി രോഗത്തെ തോൽപ്പിച്ച് ജീവിതത്തിലേക്ക് മടങ്ങിക്കാണുമോ ...അങ്ങനെയാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു ....അങ്ങനെ ആയിക്കാണുമെന്നു വിശ്വസിക്കുന്നു ....
അന്നത്തെ എൻറെ  വാക്കുകൾ മനസ്സിൽ മുറിപ്പെടുത്തിയെങ്കിൽ ക്ഷമിക്കു സഹോദരാ .....


No comments:

Post a Comment