THE REAL കാക്കി
ഇന്ന് ഞാൻ നിങ്ങളുമായി പങ്കുവക്കാൻ പോവുന്നത് എന്റെ ജീവിതത്തിൽ ഇന്നലെ നടന്ന ഒരു സംഭവമാണ് ....
ഇത് എന്റെ മാത്രം അനുഭവമല്ല... മറ്റു പലരുടേയും ആണ് ...
ഇന്നലെ എഴുന്നെറ്റത് തന്നെ വളരെ വൈകി ആണ്... ഉച്ച കഴിഞ്ഞപ്പോൾ അമ്മ പറഞ്ഞു മരുന്ന് മേടിച്ചു കൊണ്ടുവരു ഇല്ലെങ്കിൽ ഇനി വൈകുമെന്ന് അങ്ങനെ
ഞാനും എന്റെ അനുജത്തിയും കൂടെ dispensary-ഇൽ പോവാൻ ഒരുങ്ങി...
പറയാൻ മറന്നുപോയി ഞങ്ങൾ രണ്ടുപേരും സാധാരണ എന്റെ പടക്കുതിരയിലാണ് (scooty streak ) ഇങ്ങനത്തെ കാര്യങ്ങൾക്ക് വേണ്ടി പോവ്വാ...
ഇത്തവണയും പതിവ് തെറ്റിച്ചില്ല ... വണ്ടിയൊക്കെ തുടച്ച് ഞങ്ങൾ ഇറങ്ങി...
"driving driving in my streak " എന്നൊക്കെ ഭംഗിയായി പാട്ടൊക്കെ പാടിയിരുന്നു യാത്ര...
ഒരു 4-5 km കഴിഞ്ഞുകാണും , 2 പോലീസുകാർ വഴിയിൽ നിൽക്കുന്നു.
തൊട്ടപ്പുറത്ത് സ്നേഹഗിരി പള്ളി...പള്ളിടെ മുന്നില് കൊണ്ട് വണ്ടി നിർത്തി ഞാൻ ഇറങ്ങി. ഒരു പേടിയും തോന്നിയില്ല കാരണം ഞാൻ ഹെൽമെറ്റ് വച്ചിരുന്നു,ബുക്കും പേപ്പറും ഒക്കെ ഉണ്ടായി.
ഇല്യാതിരുന്നത് ഒന്നുമാത്രം " ഇൻഷുറെൻസ്"...
ഇപ്പോൾ നിങ്ങളൊക്കെ കരുതുന്നുണ്ടാവും എന്റെ പോക്കറ്റിൽ നിന്ന് 1000 ഉടനെ പോയിട്ടുണ്ടാവുമെന്ന്...
ഇല്ല അവിടെയാണ് ട്വിസ്റ്റ് , ഞാൻ പേപ്പർ ഒക്കെ കാണിച്ചു ലൈസൻസ് അവര്ക്ക് കാണാൻ പാകത്തിന് പലവട്ടം എടുത്തുകാണിച്ചു...
പക്ഷെ ആ സർ ലൈസെൻസ് നോക്കിയതുപോലുമില്ല..
ഉടനെ ചോദ്യം ഇൻഷുറെൻസ് എവിടെ? ഒന്നുമാലോചിച്ചില്ല ഞാൻ പറഞ്ഞു പുതുക്കാൻ കൊടുത്തിരിക്കുകയാണെന്ന്...
ഞാൻ ഒരിക്കൽ അച്ഛനോട് ചോദിച്ചപ്പോൾ അച്ഛൻ അങ്ങനെ പറഞ്ഞത് ഞാൻ ഓർത്തിരുന്നു...
പിന്നെയും പേപ്പറുകൾ മറിച്ചു മറിച്ചു നോക്കി ....
പോലീസ് : "100 രൂപ fine അടച്ചോളൂ പൊലുഷൻ സർട്ടിഫിക്കറ്റ് ഇല്ല്യ "...
തീർന്നില്ലേ കഥ....
മിണ്ടാതെ 100 രൂപയും അടച്ചു reciept വാങ്ങി
കനത്തിൽ ഒരു thank you കൂടെ കൊടുത്ത് വണ്ടിയുമെടുത്ത് പോയി .... ആ വഴി വന്ന ഒരാളെ പോലും അവർ വെറുതെ വിട്ടില്ല ...
അങ്ങനെ ഞങ്ങൾ കടയിലെത്തി. നോക്കിയപ്പോൾ കട അടച്ചിട്ടിരിക്കുന്നു. ഇതാണ് പറയുന്നത് ഇടിവെട്ടിയവന്റെ തലയിൽ തേങ്ങ വീണതുപോലെ എന്ന്..
സാരമില്യ എന്തായാലും വന്നു എന്നാൽ ഇത്തിരി പച്ചക്കറി എങ്കിലും വാങ്ങാമെന്നു കരുതി , നോക്കിയപ്പോൾ അതും പൂട്ടിയിരിക്കുന്നു.
അങ്ങനെ ഞങ്ങൾ 2 പേരും "..... ചന്തയ്ക്കു പോയപോലെ " തിരിച്ചുവന്നു ...അതും അതേ പോലീസുകാരുടെ മുന്നിലൂടെ 100 രൂപ അവർക്ക് കൊടുത്ത അന്തസ്സോടെ....
വഴി മുഴുവൻ ഈ കഥ പറഞ്ഞു ചിരിക്കുകയായിരുന്നു ഞങ്ങൾ...
10km വണ്ടിയോടിച്ചു പോയത് ആ പോലീസ് ചേട്ടന്മാര്ക്കു 100 രൂപ കൊടുക്കാനായിരുന്നല്ലോ എന്നോർക്കുമ്പോൾ ഇപ്പോഴും ചിരി വരുന്നു...
എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനൊരു അനുഭവം...
എന്തായാലും എനിക്ക് മറക്കാനാവാത്ത ഒരു സംഭവമാണ് ഇത്...

ayyoooo orikalum marakilla njananallo athile oru sakshi..... hihihi anyway nalla anubavam
ReplyDelete