എൻറെ ഗുരുനാഥൻ
എല്ലാവർക്കും തങ്ങളുടെ ജീവിതത്തിൽ വളരെ ഇഷ്ടപ്പെട്ട ഒരു അധ്യാപകൻ ഉണ്ടായിരിക്കും. നമ്മുടെ ജീവിതത്തിലെ പല നിർണായക തീരുമാനങ്ങളിലും നാം ഓർക്കുന്ന ഒരു ഗുരു .
എനിക്കുമുണ്ട് അതുപോലൊരു ഗുരുനാഥൻ...
കൃത്യമായി പറഞ്ഞാൽ 3 വർഷങ്ങൾക്കു മുൻപാണ് അദ്ദേഹത്തെ കാണുന്നത്. mca ക്ക് അഡ്മിഷൻ കിട്ടി കോളേജിൽ ചെല്ലുമ്പോൾ. ഞങ്ങളുടെ ആദ്യത്തെ ക്ലാസ്സ് ടീച്ചർ...
ഒരുപാട് സംസാരിക്കുമായിരുന്നു സർ ... ജീവിതത്തിൽ സ്വന്തമായി എന്തൊക്കെയോ ആകണം എന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ചിരുന്നു അദ്ദേഹം... പക്ഷെ എങ്ങനെയോ ആ കോളേജിന്റെ 4 ചുവരിൽ സ്വയം ഒതുങ്ങിയിരുന്ന ഒരു വ്യക്തി...
ഞങ്ങളുടെ ബാച്ച് എല്ലാ അധ്യാപകരുടെയും പ്രതീക്ഷയായിരുന്നു...
പക്ഷെ ഞങ്ങളുടെ ഇഷ്ടങ്ങൾ എന്താണെന്നോ ആ ഇഷ്ടങ്ങളില്ലേക്ക് തിരിയാൻ എന്ത് കാര്യത്തിൽ ശ്രദ്ധ കൊടുക്കണം എന്നോ ആരും അന്വേഷിച്ചിരുന്നില്ല...
എല്ലാവരും പറഞ്ഞു "pg ആണ് ഇതുപോലോക്കെയെ ഉണ്ടാവു "
എന്ന്.
പക്ഷെ സർ ഞങ്ങളെ കൈവിട്ടില്ല ആദ്യ sem ഇൽ തന്നെ self learning എന്ന ചിന്ദ ഞങ്ങളിലേക്ക് കൊണ്ടുവരാൻ സർ ശ്രമിച്ചു... ഒരുപാട് സെമിനാറുകൾ നടത്തിച്ചും ഞങ്ങളിലേക്ക് ഞങ്ങളിലോരാളായി ഇറങ്ങിവന്നും കൂടെനിന്നു.
3 വർഷം കഴിഞ്ഞ് വരാനിരിക്കുന്ന ഒരു കീറാമുട്ടി "project" അതിൻറെ ആദ്യപടി എന്ന നിലക്ക് ഞങ്ങളെക്കൊണ്ട് ചെറിയ ചില കാര്യങ്ങൾ സർ ചെയ്യിച്ചു.
ഞങ്ങളുടെ ക്ലാസ്സിലെ കൂടുതൽ കുട്ടികളും IT background ഇല്ലാത്തവരായിരുന്നു.
അതുകൊണ്ടുതന്നെ ആദ്യമൊക്കെ ഞങ്ങൾക്ക് ദേഷ്യം വരാറുണ്ടായിരുന്നു...ഇന്ന് ആ പാഠങ്ങൾ ഞങ്ങളിൽ പലർക്കും ഒരുപാട് അർത്ഥമുള്ളതായി തോന്നാറുണ്ട്.
സർ പിന്നീട് അവിടെനിന്നും പോയി... നന്നായി ... സ്വന്തമായി പലതും നേടാൻ , എന്തെങ്കിലുമൊക്കെ ആയിത്തീരാൻ ആ സ്ഥലം ഒട്ടും ചേരില്ലായിരുന്നു.
ആദ്യ sem റിസൾട്ട് വന്നപ്പോൾ സർന്റെ വിഷയത്തിൽ ആരും പിന്നിലായില്ല... സാധാരണ എല്ലാവരും തോൽക്കുന്ന ഒരു paper ആയിരുന്നു അത് "software engineering."
ഇന്ന് 3 വർഷം പിന്നിടുന്നു എങ്കിലും സർ ഞങ്ങളെ ആരെയും മറന്നില്ല...project ൻറെ സമയമായില്ലേ എന്ന് ചോദിച്ച് വിളിച്ചു.എല്ലാവരെയും അന്വേഷിച്ചു.നന്മകൾ നേർന്നു...
ശിഷ്യന്മാർ എന്ന നിലയിൽ ഗുരുവിൻറെ ആശീർവാദതിനുപരി മറ്റൊന്നുമില്ല .
എന്നും മനസ്സിനോടടുത്ത് കിടക്കുന്ന വ്യക്തികളിൽ ഒരാളാണ് എൻറെ ഈ ഗുരുനാഥൻ...
super ....
ReplyDeletethanks :)
Deleteatheth sira????
ReplyDelete