Saturday, May 11, 2013

ragigudda temple

           RAGIGUDDA ANJANEYA TEMPLE

 
ഇത്തവണത്തെ ബാംഗ്ലൂർ കാഴ്ച്ചകളിൽ എന്നെ ആകർഷിച്ച ഒന്നാണ് RAGIGUDDA ഹനുമാൻ ക്ഷേത്രം.
 
ഞങ്ങൾ അവിടെ എത്തിയത് ഏകദേശം 7 മണിക്കാണ് ,അതുകൊണ്ടുതന്നെ ആ പവിത്ര ഭൂമിയുടെ സൗന്ദര്യം വളരെ കുറച്ചു മാത്രമേ ആസ്വദിക്കുവാനായുള്ളൂ...
ഒരു മലയുടെ മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഐതിഹ്യങ്ങളിൽ പറയുന്നു റാഗി എന്ന ധാന്യത്തിന്റെ വല്യോരു കുന്ന് ശിലാരൂപത്തിലായിട്ടാണ് ഇപ്പോഴുള്ള വലിയ മല രൂപം കൊണ്ടതെന്ന്. അതിനാലാണ് RAGIGUDDA എന്ന പേരും ഉണ്ടായത് എന്ന്.
 
ക്ഷേത്രഗോപുരം കടക്കുമ്പോൾ തന്നെ നിറയെ സഞ്ചികൾ  തൂക്കിയിട്ടിരിക്കുന്നത് കാണാം ,ആളുകൾ തങ്ങളുടെ ചെരിപ്പുകളെല്ലാം ആ സഞ്ചികളിലിട്ട് ചെരുപ്പുകൾ സൂക്ഷിക്കുന്നിടത്ത് ഏല്പിക്കുന്നു.മറ്റു പല ക്ഷേത്രങ്ങളിലെപ്പോലെ ഇവിടെ അതിനു പണമൊന്നും വാങ്ങുന്ന പതിവില്ല.
 
വളഞ്ഞു പുളഞ്ഞു കിടക്കുന്ന ഗോവണിപ്പടികൾ കയറി ആദ്യം നാമെത്തുന്നത് ചെറിയൊരു ഗണപതി പ്രതിഷ്ഠക്ക് മുൻപിലാണ്.ഇവിടെ ഭഗവാനെ 
വെണ്ണ കൊണ്ട് പൊതിഞ്ഞ രൂപത്തിലാണ് നമുക്ക് കാണുവാൻ സാധിക്കുന്നത്.
പിന്നീടുള്ളത്  മഹാ  ഗണപതി പ്രതിഷ്ഠയാണ് ...
അതിനുള്ളിൽ തന്നെ ഒരു ധാന്യലക്ഷ്മി പ്രതിഷ്ടയുമുണ്ട്...
5 രൂപ കൊടുത്താൽ ഒരു കവറിൽ ധാന്യം (അരി ) കിട്ടും. ഭക്തർ ഈ ധാന്യം ദേവിയുടെ കാൽകൽ അർപിക്കുന്നു.
 അവിടെ നിന്നും തൊഴുത്‌ പടികളിറങ്ങി അടുത്ത ക്ഷേത്രത്തിലേക്ക് പോവുന്നു.ആഞ്ജനേയ  പ്രടിഷ്ടയാണ് അവിടെ. അതാണ് ക്ഷേത്ര സമുച്ചയത്തിലെ മുഖ്യ പ്രതിഷ്ഠ.
പടികൾ കയറി മുകളിലെത്തുമ്പോൾ ശാന്തസ്വരൂപനായ ആഞ്ജനേയനെ നമുക്ക് കാണുവാൻ സാധിക്കുന്നു.
ഒരു ഭജന സംഘം ആ നിശബ്ദമായ അന്തരീക്ഷത്തെ ഭക്തിസാന്ദ്രമാക്കിക്കൊണ്ട് ഭജനകൾ പാടുന്നു.
തൊഴുതു വലം വച്ച് ഞങ്ങൾ സന്നിധിക്ക് മുൻപിലായി ഇരിപ്പുറപ്പിച്ചു.  പെട്ടെന്ന് എന്റെ കണ്ണുകൾ മുകളിലായി സ്ഥാപിച്ച വലിയൊരു കണ്ണാടിയിൽ പതിച്ചു . അതിലൂടെ നോക്കുമ്പോൾ ശ്രീരാമൻ,ലക്ഷ്മണൻ,സീത എന്നിവരുടെ മുൻപിൽ 
തൊഴുതു നില്ക്കുന്ന  വീരഹനുമാനെ കാണാമായിരുന്നു...
 
അത് കാണുമ്പോൾ ഈശ്വരൻ എന്നതിലുപരി ആഞ്ജനേയനിൽ നല്ലൊരു ശിഷ്യനെയാണ് നമ്മൾ ദർശിക്കുന്നത്.
പ്രധാന ക്ഷേത്രത്തിൽ നിന്നിറങ്ങിയാൽ പിന്നീടുള്ളത് ഒരു ശിവലിംഗ പ്രതിഷ്ടയാണ്...
 
ഇതെല്ലാം കഴിഞ്ഞു പടികളിറങ്ങി ചെല്ലുമ്പോൾ പ്രസാദ വിതരണം നടത്തുന്ന 
സ്ഥലമെത്തുന്നു . തമിഴ്നാട്ടിലെ പുളിസാദത്തെ ഓർമിപ്പിക്കുന്ന തരത്തിലുള്ള പ്രസാദമാണ് ഇവിടെയും...
 
ക്ഷേത്രത്തിൽ നിന്ന് തിരിച്ച് ഇറങ്ങുമ്പോഴും ഇനിയും ഇവിടെ വരണമെന്ന് തോന്നിക്കൊണ്ടെയിരുന്നു.
 
 
 

2 comments:

  1. what is this പുലിസാദO ???

    ReplyDelete
    Replies
    1. it is a special kind of saadam...the main ingredient is tiger...:)

      Delete