Thursday, May 23, 2013

my teacher

                   എൻറെ ഗുരുനാഥൻ

 
എല്ലാവർക്കും തങ്ങളുടെ ജീവിതത്തിൽ വളരെ ഇഷ്ടപ്പെട്ട ഒരു അധ്യാപകൻ ഉണ്ടായിരിക്കും. നമ്മുടെ ജീവിതത്തിലെ പല നിർണായക തീരുമാനങ്ങളിലും നാം ഓർക്കുന്ന ഒരു ഗുരു . 
എനിക്കുമുണ്ട് അതുപോലൊരു ഗുരുനാഥൻ...
 
കൃത്യമായി പറഞ്ഞാൽ 3 വർഷങ്ങൾക്കു മുൻപാണ്  അദ്ദേഹത്തെ കാണുന്നത്. mca  ക്ക് അഡ്മിഷൻ കിട്ടി കോളേജിൽ ചെല്ലുമ്പോൾ. ഞങ്ങളുടെ ആദ്യത്തെ ക്ലാസ്സ്‌ ടീച്ചർ...
 
ഒരുപാട് സംസാരിക്കുമായിരുന്നു സർ ...  ജീവിതത്തിൽ സ്വന്തമായി എന്തൊക്കെയോ ആകണം എന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ചിരുന്നു അദ്ദേഹം... പക്ഷെ എങ്ങനെയോ ആ കോളേജിന്റെ 4 ചുവരിൽ സ്വയം ഒതുങ്ങിയിരുന്ന ഒരു വ്യക്തി...
 
ഞങ്ങളുടെ ബാച്ച് എല്ലാ അധ്യാപകരുടെയും പ്രതീക്ഷയായിരുന്നു...
പക്ഷെ ഞങ്ങളുടെ ഇഷ്ടങ്ങൾ എന്താണെന്നോ ആ ഇഷ്ടങ്ങളില്ലേക്ക് തിരിയാൻ എന്ത് കാര്യത്തിൽ ശ്രദ്ധ കൊടുക്കണം എന്നോ ആരും അന്വേഷിച്ചിരുന്നില്ല...
 എല്ലാവരും പറഞ്ഞു "pg ആണ് ഇതുപോലോക്കെയെ ഉണ്ടാവു "
 എന്ന്.
 
പക്ഷെ സർ ഞങ്ങളെ കൈവിട്ടില്ല ആദ്യ sem  ഇൽ തന്നെ self learning എന്ന ചിന്ദ ഞങ്ങളിലേക്ക് കൊണ്ടുവരാൻ സർ ശ്രമിച്ചു... ഒരുപാട് സെമിനാറുകൾ നടത്തിച്ചും ഞങ്ങളിലേക്ക് ഞങ്ങളിലോരാളായി ഇറങ്ങിവന്നും കൂടെനിന്നു.
 
3 വർഷം കഴിഞ്ഞ് വരാനിരിക്കുന്ന ഒരു കീറാമുട്ടി "project" അതിൻറെ  ആദ്യപടി എന്ന നിലക്ക് ഞങ്ങളെക്കൊണ്ട് ചെറിയ ചില കാര്യങ്ങൾ സർ ചെയ്യിച്ചു.
 ഞങ്ങളുടെ ക്ലാസ്സിലെ കൂടുതൽ കുട്ടികളും IT background ഇല്ലാത്തവരായിരുന്നു. 
അതുകൊണ്ടുതന്നെ ആദ്യമൊക്കെ ഞങ്ങൾക്ക് ദേഷ്യം വരാറുണ്ടായിരുന്നു...ഇന്ന് ആ പാഠങ്ങൾ ഞങ്ങളിൽ പലർക്കും ഒരുപാട് അർത്ഥമുള്ളതായി തോന്നാറുണ്ട്.
സർ പിന്നീട് അവിടെനിന്നും പോയി... നന്നായി ... സ്വന്തമായി പലതും നേടാൻ , എന്തെങ്കിലുമൊക്കെ ആയിത്തീരാൻ ആ സ്ഥലം ഒട്ടും ചേരില്ലായിരുന്നു.
 
ആദ്യ sem റിസൾട്ട്‌ വന്നപ്പോൾ സർന്റെ  വിഷയത്തിൽ ആരും പിന്നിലായില്ല... സാധാരണ എല്ലാവരും തോൽക്കുന്ന ഒരു paper ആയിരുന്നു അത്  "software engineering."
 
ഇന്ന് 3 വർഷം പിന്നിടുന്നു എങ്കിലും സർ ഞങ്ങളെ ആരെയും മറന്നില്ല...project ൻറെ സമയമായില്ലേ എന്ന് ചോദിച്ച് വിളിച്ചു.എല്ലാവരെയും അന്വേഷിച്ചു.നന്മകൾ നേർന്നു...
 
ശിഷ്യന്മാർ എന്ന നിലയിൽ ഗുരുവിൻറെ ആശീർവാദതിനുപരി മറ്റൊന്നുമില്ല .
 
എന്നും മനസ്സിനോടടുത്ത് കിടക്കുന്ന വ്യക്തികളിൽ ഒരാളാണ് എൻറെ  ഈ ഗുരുനാഥൻ...

Saturday, May 11, 2013

ragigudda temple

           RAGIGUDDA ANJANEYA TEMPLE

 
ഇത്തവണത്തെ ബാംഗ്ലൂർ കാഴ്ച്ചകളിൽ എന്നെ ആകർഷിച്ച ഒന്നാണ് RAGIGUDDA ഹനുമാൻ ക്ഷേത്രം.
 
ഞങ്ങൾ അവിടെ എത്തിയത് ഏകദേശം 7 മണിക്കാണ് ,അതുകൊണ്ടുതന്നെ ആ പവിത്ര ഭൂമിയുടെ സൗന്ദര്യം വളരെ കുറച്ചു മാത്രമേ ആസ്വദിക്കുവാനായുള്ളൂ...
ഒരു മലയുടെ മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഐതിഹ്യങ്ങളിൽ പറയുന്നു റാഗി എന്ന ധാന്യത്തിന്റെ വല്യോരു കുന്ന് ശിലാരൂപത്തിലായിട്ടാണ് ഇപ്പോഴുള്ള വലിയ മല രൂപം കൊണ്ടതെന്ന്. അതിനാലാണ് RAGIGUDDA എന്ന പേരും ഉണ്ടായത് എന്ന്.
 
ക്ഷേത്രഗോപുരം കടക്കുമ്പോൾ തന്നെ നിറയെ സഞ്ചികൾ  തൂക്കിയിട്ടിരിക്കുന്നത് കാണാം ,ആളുകൾ തങ്ങളുടെ ചെരിപ്പുകളെല്ലാം ആ സഞ്ചികളിലിട്ട് ചെരുപ്പുകൾ സൂക്ഷിക്കുന്നിടത്ത് ഏല്പിക്കുന്നു.മറ്റു പല ക്ഷേത്രങ്ങളിലെപ്പോലെ ഇവിടെ അതിനു പണമൊന്നും വാങ്ങുന്ന പതിവില്ല.
 
വളഞ്ഞു പുളഞ്ഞു കിടക്കുന്ന ഗോവണിപ്പടികൾ കയറി ആദ്യം നാമെത്തുന്നത് ചെറിയൊരു ഗണപതി പ്രതിഷ്ഠക്ക് മുൻപിലാണ്.ഇവിടെ ഭഗവാനെ 
വെണ്ണ കൊണ്ട് പൊതിഞ്ഞ രൂപത്തിലാണ് നമുക്ക് കാണുവാൻ സാധിക്കുന്നത്.
പിന്നീടുള്ളത്  മഹാ  ഗണപതി പ്രതിഷ്ഠയാണ് ...
അതിനുള്ളിൽ തന്നെ ഒരു ധാന്യലക്ഷ്മി പ്രതിഷ്ടയുമുണ്ട്...
5 രൂപ കൊടുത്താൽ ഒരു കവറിൽ ധാന്യം (അരി ) കിട്ടും. ഭക്തർ ഈ ധാന്യം ദേവിയുടെ കാൽകൽ അർപിക്കുന്നു.
 അവിടെ നിന്നും തൊഴുത്‌ പടികളിറങ്ങി അടുത്ത ക്ഷേത്രത്തിലേക്ക് പോവുന്നു.ആഞ്ജനേയ  പ്രടിഷ്ടയാണ് അവിടെ. അതാണ് ക്ഷേത്ര സമുച്ചയത്തിലെ മുഖ്യ പ്രതിഷ്ഠ.
പടികൾ കയറി മുകളിലെത്തുമ്പോൾ ശാന്തസ്വരൂപനായ ആഞ്ജനേയനെ നമുക്ക് കാണുവാൻ സാധിക്കുന്നു.
ഒരു ഭജന സംഘം ആ നിശബ്ദമായ അന്തരീക്ഷത്തെ ഭക്തിസാന്ദ്രമാക്കിക്കൊണ്ട് ഭജനകൾ പാടുന്നു.
തൊഴുതു വലം വച്ച് ഞങ്ങൾ സന്നിധിക്ക് മുൻപിലായി ഇരിപ്പുറപ്പിച്ചു.  പെട്ടെന്ന് എന്റെ കണ്ണുകൾ മുകളിലായി സ്ഥാപിച്ച വലിയൊരു കണ്ണാടിയിൽ പതിച്ചു . അതിലൂടെ നോക്കുമ്പോൾ ശ്രീരാമൻ,ലക്ഷ്മണൻ,സീത എന്നിവരുടെ മുൻപിൽ 
തൊഴുതു നില്ക്കുന്ന  വീരഹനുമാനെ കാണാമായിരുന്നു...
 
അത് കാണുമ്പോൾ ഈശ്വരൻ എന്നതിലുപരി ആഞ്ജനേയനിൽ നല്ലൊരു ശിഷ്യനെയാണ് നമ്മൾ ദർശിക്കുന്നത്.
പ്രധാന ക്ഷേത്രത്തിൽ നിന്നിറങ്ങിയാൽ പിന്നീടുള്ളത് ഒരു ശിവലിംഗ പ്രതിഷ്ടയാണ്...
 
ഇതെല്ലാം കഴിഞ്ഞു പടികളിറങ്ങി ചെല്ലുമ്പോൾ പ്രസാദ വിതരണം നടത്തുന്ന 
സ്ഥലമെത്തുന്നു . തമിഴ്നാട്ടിലെ പുളിസാദത്തെ ഓർമിപ്പിക്കുന്ന തരത്തിലുള്ള പ്രസാദമാണ് ഇവിടെയും...
 
ക്ഷേത്രത്തിൽ നിന്ന് തിരിച്ച് ഇറങ്ങുമ്പോഴും ഇനിയും ഇവിടെ വരണമെന്ന് തോന്നിക്കൊണ്ടെയിരുന്നു.
 
 
 

Friday, May 10, 2013

police

                    THE REAL  കാക്കി 


ഇന്ന് ഞാൻ  നിങ്ങളുമായി പങ്കുവക്കാൻ പോവുന്നത് എന്റെ ജീവിതത്തിൽ ഇന്നലെ നടന്ന ഒരു സംഭവമാണ് ....
 
ഇത് എന്റെ മാത്രം അനുഭവമല്ല... മറ്റു പലരുടേയും  ആണ് ...
 
ഇന്നലെ എഴുന്നെറ്റത്‌ തന്നെ വളരെ വൈകി ആണ്... ഉച്ച കഴിഞ്ഞപ്പോൾ അമ്മ പറഞ്ഞു മരുന്ന് മേടിച്ചു കൊണ്ടുവരു ഇല്ലെങ്കിൽ ഇനി വൈകുമെന്ന് അങ്ങനെ 
ഞാനും എന്റെ അനുജത്തിയും കൂടെ dispensary-ഇൽ പോവാൻ ഒരുങ്ങി...
 
പറയാൻ മറന്നുപോയി ഞങ്ങൾ രണ്ടുപേരും സാധാരണ എന്റെ പടക്കുതിരയിലാണ് (scooty streak ) ഇങ്ങനത്തെ കാര്യങ്ങൾക്ക് വേണ്ടി പോവ്വാ...
ഇത്തവണയും പതിവ് തെറ്റിച്ചില്ല ... വണ്ടിയൊക്കെ തുടച്ച് ഞങ്ങൾ ഇറങ്ങി...

"driving  driving  in my streak " എന്നൊക്കെ ഭംഗിയായി പാട്ടൊക്കെ പാടിയിരുന്നു യാത്ര...
ഒരു 4-5 km കഴിഞ്ഞുകാണും , 2 പോലീസുകാർ വഴിയിൽ നിൽക്കുന്നു.
തൊട്ടപ്പുറത്ത് സ്നേഹഗിരി പള്ളി...പള്ളിടെ മുന്നില് കൊണ്ട് വണ്ടി നിർത്തി ഞാൻ ഇറങ്ങി. ഒരു പേടിയും തോന്നിയില്ല കാരണം ഞാൻ ഹെൽമെറ്റ്‌ വച്ചിരുന്നു,ബുക്കും പേപ്പറും ഒക്കെ ഉണ്ടായി.
ഇല്യാതിരുന്നത് ഒന്നുമാത്രം " ഇൻഷുറെൻസ്"...

ഇപ്പോൾ നിങ്ങളൊക്കെ കരുതുന്നുണ്ടാവും എന്റെ പോക്കറ്റിൽ നിന്ന്  1000 ഉടനെ പോയിട്ടുണ്ടാവുമെന്ന്...
 ഇല്ല  അവിടെയാണ് ട്വിസ്റ്റ്‌ , ഞാൻ പേപ്പർ ഒക്കെ കാണിച്ചു ലൈസൻസ് അവര്ക്ക് കാണാൻ പാകത്തിന് പലവട്ടം എടുത്തുകാണിച്ചു...
 പക്ഷെ ആ സർ ലൈസെൻസ് നോക്കിയതുപോലുമില്ല..
ഉടനെ ചോദ്യം ഇൻഷുറെൻസ് എവിടെ? ഒന്നുമാലോചിച്ചില്ല  ഞാൻ പറഞ്ഞു  പുതുക്കാൻ കൊടുത്തിരിക്കുകയാണെന്ന്...
 ഞാൻ ഒരിക്കൽ അച്ഛനോട് ചോദിച്ചപ്പോൾ അച്ഛൻ അങ്ങനെ പറഞ്ഞത് ഞാൻ ഓർത്തിരുന്നു...

പിന്നെയും പേപ്പറുകൾ മറിച്ചു മറിച്ചു നോക്കി ....
 പോലീസ് : "100 രൂപ fine അടച്ചോളൂ പൊലുഷൻ സർട്ടിഫിക്കറ്റ് ഇല്ല്യ "...

തീർന്നില്ലേ  കഥ....
 മിണ്ടാതെ 100 രൂപയും അടച്ചു reciept വാങ്ങി
 കനത്തിൽ ഒരു thank you  കൂടെ കൊടുത്ത് വണ്ടിയുമെടുത്ത് പോയി .... ആ  വഴി വന്ന ഒരാളെ പോലും അവർ വെറുതെ വിട്ടില്ല ...

അങ്ങനെ ഞങ്ങൾ കടയിലെത്തി. നോക്കിയപ്പോൾ കട അടച്ചിട്ടിരിക്കുന്നു. ഇതാണ് പറയുന്നത് ഇടിവെട്ടിയവന്റെ തലയിൽ തേങ്ങ വീണതുപോലെ എന്ന്..

സാരമില്യ എന്തായാലും വന്നു എന്നാൽ ഇത്തിരി പച്ചക്കറി എങ്കിലും വാങ്ങാമെന്നു കരുതി , നോക്കിയപ്പോൾ അതും പൂട്ടിയിരിക്കുന്നു.

അങ്ങനെ ഞങ്ങൾ 2 പേരും "..... ചന്തയ്ക്കു പോയപോലെ " തിരിച്ചുവന്നു ...അതും അതേ പോലീസുകാരുടെ മുന്നിലൂടെ 100 രൂപ അവർക്ക് കൊടുത്ത അന്തസ്സോടെ....

വഴി മുഴുവൻ ഈ കഥ പറഞ്ഞു ചിരിക്കുകയായിരുന്നു ഞങ്ങൾ...
10km വണ്ടിയോടിച്ചു പോയത് ആ പോലീസ് ചേട്ടന്മാര്ക്കു 100 രൂപ കൊടുക്കാനായിരുന്നല്ലോ എന്നോർക്കുമ്പോൾ ഇപ്പോഴും ചിരി വരുന്നു...

എന്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇങ്ങനൊരു അനുഭവം...
എന്തായാലും എനിക്ക് മറക്കാനാവാത്ത ഒരു സംഭവമാണ് ഇത്...