Friday, December 20, 2013

makaramanju

മകരമഞ്ഞ് 


എൻറെ പതിവ്‌ യാത്രയിലെ മഞ്ഞുപെയ്ത് തണുത്ത ഒരു പ്രഭാതക്കാഴ്ചയിലേക്ക്  നിങ്ങൾക്ക് സ്വാഗതം …….
മഞ്ഞുകാലം ഒരുപാട് നനുത്ത ഓർമകൾക്ക് വഴി  തുറക്കുന്നു  .....
മഞ്ഞുകണങ്ങൾ ഗ്രാമവഴികളുടെ മാറത്ത് ചായുന്ന സുന്ദരമായ ഒരു പ്രഭാതം  ….സൂര്യകണങ്ങൾ ഭൂമിയെ ചുംബിക്കാൻ വെമ്പിനില്കുന്നു ….രാത്രിയുടെ സുന്ദര  സ്വപ്നങ്ങൾക്ക് വിടപറഞ്ഞ് പ്രകൃതി പ്രഭാതത്തിനായ് വഴിയൊരുക്കുന്നു ………..
ഗ്രാമവീധികളിലെ സ്ഥിരം കാഴ്ചകൾ ഇന്നുംഎന്നെ സന്തോഷപൂർവംവരവേറ്റു ….
ആർക്കോവേണ്ടി മധുരമായ് പാടുന്ന കുയിലുകൾ …..കൊത്തിപ്പെറുക്കി  നടക്കുന്ന ഇരട്ടമൈനകൾ ……വഴിവക്കിലെ 
ശ്വാസം നിലച്ച ചെമ്പോത്തിൽ സ്വന്തം പ്രാണൻ നിലനിർത്താൻ ശ്രമിക്കുന്ന കാക്കക്കൂട്ടം …..

പ്രകൃതീ നീ എത്ര മനോഹരീ ……

ഈ മനോഹാരിതക്ക് വർണം പകരാനായ് വന്ന മഞ്ഞുകണങ്ങൾ ….
പച്ചവിരിച്ച  പാടങ്ങളിലേക്ക് നോക്കുമ്പോൾ മഞ്ഞുമൂടിയ കോടശ്ശേരി മലനിരകളെ അവ്യക്തമായി കാണാം …..കടും പച്ച നിറത്തിലെ മരങ്ങളെ പുതപ്പ് പോലെ മൂടി നിൽക്കുന്ന മഞ്ഞുകമ്പളം ….ഒരുപാട് നേരം ഒരു മടുപ്പും കൂടാതെ ആസ്വദിക്കാവുന്ന ഒരുകാഴ്ചയായിരുന്നു അത്….
“മഞ്ഞുകാലത്തിന്റെ തുടക്കമേ ആയുള്ളൂ അപ്പോൾ തന്നെ  ഇത്ര തണുപ്പ്  ”എന്ന് പഴിപറഞ്ഞ് പള്ളിയിലേക്ക്നടന്നുപോവുന്ന അമ്മച്ചിമാർ ….തണുപ്പിനെ അതിജീവിക്കാൻ പലർക്കും പല വഴികൾ …ചില ബൈക്ക് യാത്രക്കാർ തങ്ങളെ മുഴുവൻ മൂടുന്ന കമ്പിളി ഉടുപ്പുകളിലേക്ക് ഉൾവലിഞ്ഞിരിക്കുന്നു …ചിലർ ചെവി മൂടിക്കെട്ടി തണുത്ത കാറ്റിനെ പ്രതിരോധിക്കുന്നു ….ചെറിയ  കുട്ടികളാകട്ടെ തണുപ്പ് മാറ്റാൻ റോഡിലൂടെ തുള്ളിചാടിയും ആർതുചിരിച്ചും  കടന്നുപോവുന്നു ….വാർധക്യത്തിന്റെ വെളുത്ത തൊപ്പിവച ചിലരാകട്ടെ ഒരു ചൂട് ചായയുടെ  കൂട്ടുക്കൂടി മഞ്ഞുപുകയെ നോക്കിച്ചിരിക്കുന്നു …..
വഴിവക്കിൽ നിർവികാരനായി ഒരു പോത്ത് കിടക്കുന്നു  …മുഖത്തെ ഭാവം ഇങ്ങനെ  ….”ഇതൊക്കെ ഞാനെത്ര കണ്ടതാ …”
മഞ്ഞിന്റെ വരവറിയിചെത്തിയ കാറ്റ് കണ്ടപ്പോഴേ  ചില അമ്മമാർ തങ്ങളുടെ അടുപ്പുകളുടെ സ്ഥാനം അടുക്കളയിൽ നിന്ന് മുറ്റത്തേക്ക് മാറ്റിവചിരിക്കുന്നു …ഇനിയിപ്പോ മഴയെ പേടിക്കണ്ടല്ലോ ….
ചില വാഹനയാത്രക്കാരവട്ടെ മഞ്ഞുപുകമൂടിയ വഴിയിൽ ലക്ഷ്യം കണ്ടെത്താൻ പ്രയാസപ്പെടുന്നു …..

നമ്മൾ ഗ്രാമവാസികൾക്ക് മാത്രം അനുഗ്രഹിച്ച് കിട്ടിയ ചില നല്ല കാഴ്ച്ചകളാണിതെല്ലാം …..ഒരു ചെറിയ മൂളിപ്പാട്ടും പാടി ഞാനും തണുപ്പിനോട് യാത്രപറയുന്നു  …സൂര്യരശ്മികളുടെ ചെറുചൂട് മഞ്ഞിലൂടെ അരിച്ചിറങ്ങി ശരീരത്തിലും മനസിലും പുതു  ഉണർവ് പകരാൻ തുടങ്ങി ….ഇനിയീ കാഴ്ച്ചക്കുവേണ്ടി അടുത്ത പ്രഭാതം വരെ കാത്തിരിക്കാം….. 

Saturday, November 16, 2013

oru kutti pinakkam

ഒരു കുട്ടി പിണക്കം :)
 
ഇന്ന് ഞാൻ നിങ്ങളോട് ഒരു കഥ പറയാം ....
കഥ കേൾക്കാൻ എല്ലാവർക്കും ഇഷ്ടമാണല്ലോ ല്ലേ.....
 
സാധാരണക്കാരായ 2 വ്യക്തികൾക്കിടയിലാണ് ഇത് നടക്കുന്നത്...
ഈ 2 വ്യക്തികളെ നമുക്ക് x എന്നും y എന്നും വിളിക്കാം 
ഒരു ദിവസം ഏകദേശം രാത്രി 9 മണി കഴിഞ്ഞിരിക്കും..നമ്മുടെ കഥയിലെ 2 പേരും പരസ്പരം സംസാരിച്ചുകൊണ്ടിരിക്കുകയാണ്...
ഇവരുടെ പ്രത്യേകത എന്താണേന്നറിയോ? ആകാശത്തിനു താഴെയും ഭൂമിക്കു മുകളിലുമുള്ള എല്ലാ കാര്യങ്ങളും ഇവരുടെ സംസാരത്തിന് വിഷയമാവാറുണ്ട്...
അങ്ങനെ ഇവർ സംസാരിക്കുനതിനിടക്ക് x  പറഞ്ഞു 
"എനിക്ക് ഉറക്കം വരുന്നു "... സംസാരത്തിനിടക്ക് വച്ചുള്ള ആ ഉറക്കത്തെ മറ്റെയാൾ ഒരിറ്റ് സംശയത്തോടെ നോക്കി. എന്നാൽ പിടികൊടുക്കാതെ x  ഉറങ്ങി...
 
പാവം y ഒന്നും പറഞ്ഞില്ല...എന്നാൽ മനസ്സിൽ പലതും പറയാൻ ബാക്കി ഉണ്ടായിരുന്നു .
പിറ്റേന്ന് ഇതൊന്നും ഓർക്കാതെ ഇരുവരും സന്തോഷത്തോടെ അവരവരുടെ ജോലികളിൽ ഏർപ്പെട്ടു..
വൈകീട്ട് പതിവുപോലെ സംസാരിച്ചു തുടങ്ങിയപ്പോൾ x നു അത് പറയാതിരിക്കാനായില്ല.. x പറഞ്ഞു "എടാ y നീ മിണ്ടാതിരിക്കുമ്പോ എനിക്ക് ദേഷ്യം വരും 
അതാ ഞാൻ ഉറക്കം വരുന്നുന്ന് പറയുന്നേ "  ഇതുകേട്ട y തകർന്നുപോയി.. നിയന്ദ്രണമില്ലാതെ y എന്തൊകെയോ പറഞ്ഞു .x ഉം വിട്ടില്ല... ഇരുവരും തർക്കമായി...ബഹളമായി അങ്ങനെ  "ഒരു കുട്ടിപ്പിണക്ക"ത്തിനു തുടക്കവുമായി...
 
2 പേരെയും തെറ്റു പറയാനാവില്ലല്ലോ അവരവരുടെ ഭാഗത്ത് അവർ ശരിയായിരുന്നു...
എന്നാൽ ഇരുവരുടെയും ഓരോ വാക്കുകളുടെയും അർഥം മനസിലാക്കുവാനയെങ്കിൽ ഈ വഴക്ക് ഉണ്ടാവുമായിരുന്നോ?...
 
അവർ മനസിലാക്കി പരസ്പരം കുറച്ചുനേരം സംസാരിച്ചപോൾ ഇരുവരുടെയും മനസ് തെളിഞ്ഞു...
 
നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഇറ്റരം ചെറിയ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും സാധാരണമാണ്... ഈ ചെറിയ കാര്യങ്ങളാണ് നമ്മുടെ ജീവിതത്തെ അർത്ഥവത്താക്കുന്നത്.
 
നിങ്ങൾക്കൊരു കാര്യം അറിയോ ഈ x ഉം y ഉം ബോബനും മോളിം പോലെയാ ... അവരെ ഒന്നിച്ചല്ലാതെ ആർക്കും കാണാനാവില്ല..
ഒറ്റക്കൊറ്റക്ക് അവർക്ക് അർത്ഥവുമില്ല....
 
 
thanks my dear friends..........
 



Friday, November 15, 2013

Am back...

My dear  friends  am back after a long interval....

hope all of u miss me and my mad writings.... :)

thanks for your comments and blessings....