ഒരു കുട്ടി പിണക്കം :)
ഇന്ന് ഞാൻ നിങ്ങളോട് ഒരു കഥ പറയാം ....
കഥ കേൾക്കാൻ എല്ലാവർക്കും ഇഷ്ടമാണല്ലോ ല്ലേ.....
സാധാരണക്കാരായ 2 വ്യക്തികൾക്കിടയിലാണ് ഇത് നടക്കുന്നത്...
ഈ 2 വ്യക്തികളെ നമുക്ക് x എന്നും y എന്നും വിളിക്കാം
ഒരു ദിവസം ഏകദേശം രാത്രി 9 മണി കഴിഞ്ഞിരിക്കും..നമ്മുടെ കഥയിലെ 2 പേരും പരസ്പരം സംസാരിച്ചുകൊണ്ടിരിക്കുകയാണ്...
ഇവരുടെ പ്രത്യേകത എന്താണേന്നറിയോ? ആകാശത്തിനു താഴെയും ഭൂമിക്കു മുകളിലുമുള്ള എല്ലാ കാര്യങ്ങളും ഇവരുടെ സംസാരത്തിന് വിഷയമാവാറുണ്ട്...
അങ്ങനെ ഇവർ സംസാരിക്കുനതിനിടക്ക് x പറഞ്ഞു
"എനിക്ക് ഉറക്കം വരുന്നു "... സംസാരത്തിനിടക്ക് വച്ചുള്ള ആ ഉറക്കത്തെ മറ്റെയാൾ ഒരിറ്റ് സംശയത്തോടെ നോക്കി. എന്നാൽ പിടികൊടുക്കാതെ x ഉറങ്ങി...
പാവം y ഒന്നും പറഞ്ഞില്ല...എന്നാൽ മനസ്സിൽ പലതും പറയാൻ ബാക്കി ഉണ്ടായിരുന്നു .
പിറ്റേന്ന് ഇതൊന്നും ഓർക്കാതെ ഇരുവരും സന്തോഷത്തോടെ അവരവരുടെ ജോലികളിൽ ഏർപ്പെട്ടു..
വൈകീട്ട് പതിവുപോലെ സംസാരിച്ചു തുടങ്ങിയപ്പോൾ x നു അത് പറയാതിരിക്കാനായില്ല.. x പറഞ്ഞു "എടാ y നീ മിണ്ടാതിരിക്കുമ്പോ എനിക്ക് ദേഷ്യം വരും
അതാ ഞാൻ ഉറക്കം വരുന്നുന്ന് പറയുന്നേ " ഇതുകേട്ട y തകർന്നുപോയി.. നിയന്ദ്രണമില്ലാതെ y എന്തൊകെയോ പറഞ്ഞു .x ഉം വിട്ടില്ല... ഇരുവരും തർക്കമായി...ബഹളമായി അങ്ങനെ "ഒരു കുട്ടിപ്പിണക്ക"ത്തിനു തുടക്കവുമായി...
2 പേരെയും തെറ്റു പറയാനാവില്ലല്ലോ അവരവരുടെ ഭാഗത്ത് അവർ ശരിയായിരുന്നു...
എന്നാൽ ഇരുവരുടെയും ഓരോ വാക്കുകളുടെയും അർഥം മനസിലാക്കുവാനയെങ്കിൽ ഈ വഴക്ക് ഉണ്ടാവുമായിരുന്നോ?...
അവർ മനസിലാക്കി പരസ്പരം കുറച്ചുനേരം സംസാരിച്ചപോൾ ഇരുവരുടെയും മനസ് തെളിഞ്ഞു...
നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിൽ ഇറ്റരം ചെറിയ ചെറിയ ഇണക്കങ്ങളും പിണക്കങ്ങളും സാധാരണമാണ്... ഈ ചെറിയ കാര്യങ്ങളാണ് നമ്മുടെ ജീവിതത്തെ അർത്ഥവത്താക്കുന്നത്.
നിങ്ങൾക്കൊരു കാര്യം അറിയോ ഈ x ഉം y ഉം ബോബനും മോളിം പോലെയാ ... അവരെ ഒന്നിച്ചല്ലാതെ ആർക്കും കാണാനാവില്ല..
ഒറ്റക്കൊറ്റക്ക് അവർക്ക് അർത്ഥവുമില്ല....
thanks my dear friends..........
No comments:
Post a Comment