Saturday, June 22, 2013

rain....

രാത്രിമഴ 

 
"ഒരിക്കൽ നീ എന്നോട് ചോദിച്ചു,
ഇരുട്ടിൽ മഴ പെയ്യുന്നത് ശ്രദ്ധിച്ചിട്ടുണ്ടോ എന്ന്... ഇന്ന് ഞാൻ കാണുന്നു തോരാതെ പെയ്യുന്ന മഴയെ ....കട്ടപിടിച്ച ഇരുട്ടിൽ 
ചില നനുത്ത ശബ്ദങ്ങൾ 
മാത്രം ബാക്കിയാക്കി പെയ്തുതോരുന്ന പാതിരാമഴ ..."
 
മഴക്ക് ഇത്ര സൗന്ദര്യം ഉണ്ടെന്ന്‌ മുന്പെങ്ങും തോന്നിയിട്ടില്ല ...
 
ഞാൻ കണ്ട ആ മഴയിൽ പ്രണയമുണ്ടായിരുന്നു... ആരുടെയൊക്കെയോ മനസിനെ തണുപ്പിക്കാൻ പെയ്തോഴിയുന്നതുപോലെ..
അഗാധമായ പ്രണയത്തിന്റെ ചില "പ്രാന്തൻ" ചിന്തകൾ...
ഹൃദയത്തോട് ചേർന്നുകിടക്കുന്ന, ഒരുപാട് അർഥങ്ങൾ നിറഞ്ഞ സ്വപ്‌നങ്ങൾ...

 
 അതിൽ വിരഹമുണ്ടായിരുന്നു... മനസിലെ വെളിച്ചം ഇല്ലാതായ ഏതോ ഹൃദയത്തിന്റെ വേദന കണ്ണുനീരായി പെയ്തു
തീരുന്നതുപോലെ...
ഇനിയൊരിക്കലും തിരിച്ച് കിട്ടാത്ത സുന്ദരനിമിഷങ്ങളുടെ ഹൃദയം നുറുങ്ങുന്ന ഓർമ്മകൾ അശ്രുകണങ്ങളായി നിറയുന്നതുപോലെ ...
 
ഒരു ചൂട് കാപ്പിയും 80 's  ലെ romantic songs ഉം പിന്നെ കുറെ ഓർമകളും,,, ഈ മഴ ഒരു ആഘോഷമാക്കാൻ ഇത്രയും ധാരാളം...
നമ്മളിൽ ഭൂരിഭാഗം പേരും മഴയുള്ള രാത്രികളിൽ മൂടിപ്പുതച്ച്‌ ഉറങ്ങാൻ ഇഷ്ടപ്പെടുന്നവരാണ് ...
 
എന്നാൽ ഇനി ഞാൻ ആസ്വദിച്ചതുപോലെ നിങ്ങളും ഈ പാതിരാമഴയുടെ സൗന്ദര്യം ഒന്ന് കണ്ടുനോക്കൂ... ഇതിലും നല്ലൊരു നിമിഷം നിങ്ങൾ അനുഭവിച്ചിട്ടില്ല എന്നതുപോലെ തോന്നും...
അത്രക്ക് ഭംഗിയാണ് ചന്നം പിന്നം പെയ്യുന്ന നിശാമഴ...